മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്നു വളർച്ചയുടെ പാതയിലാണ്.മാറുന്ന ലോകത്തോടൊപ്പം നിലപാടുകളിൽ വെള്ളം ചെർക്കാതെ പൊതു ജന താല്പര്യുങ്ങൾക്കൊപ്പം 65 പതിറ്റാണ്ടുകാലമായി തുറന്നുവെച്ച ഒരു പുസ്തകം പോലെ നിവർന്ന് നിന്നു തലയെടുപ്പോട് കൂടെ ഹരിത പതാകയുമായി സമാധാനത്തിന്റെ , വികസനത്തിന്റെ വസന്തവുമായി നില നിൽക്കുന്നു.തീവ്രവാദവും അരാഷ്ട്രീയ വാദവുമായി സമൂഹത്തെ മലിനപ്പെടുത്താൻ പലരും മുന്നോട്ട് വരുമ്പോൾ ദിശാബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള ഒരു ജോലി തന്നെയാണ്. മഹാന്മാരായ ഒരുപാട് നേതാക്കൾ നടന്നുപൊയിട്ടുണ്ട് നമുക്കു മുന്നിൽ.അവരുടെ ദീർഘ വീക്ഷണം നമുക്കു തെല്ലൊന്നുമല്ല സഹായമായിട്ടുള്ളത്.ഇന്ന് മീഡിയകളുടെ കാലമാണ്,സത്യവും അസത്യവും നീതിയും അനീതിയും കണ്ട് പിടിക്കാൻ പ്രയാസകരവും.മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ന് ഇന്ത്യാ മഹാരാജ്യത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടായ്മകളും സംവാദങ്ങളും നടത്തുന്ന ഈ സാഹചര്യത്തിൽ പല കാര്യങ്ങളിലും നമുക്കും സഹായിക്കാനാകും.ലോകം വിരൽതുമ്പിലായി കൊണ്ട് നടക്കുന്ന അനെകായിരം പ്രവർത്തകർ നമുക്കിടയിലുണ്ട്.ആശയ വിശദീകരണവും പരിചയപ്പെടലുകളുമായി വലിയൊരു ചർച്ചക്ക് വേദിയൊരുക്കുകയാണ് തിരുവനന്തപുരത്ത് മാർച്ച് 30 നു .ഏവർക്കും സ്വാഗതം.......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ